‘ഭാര്യയെ ചതിച്ചതില്‍ കുറ്റബോധമുണ്ട്: സുസ്മിതയെയും അമീഷയെയും വിവാഹം ചെയ്യണമെന്ന് കരുതിയിട്ടില്ല’: ബോളിവുഡിനെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി വിക്രംഭട്ട്

തന്റെ വിവാഹേതര ബന്ധങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് സംവിധായകന്‍ വിക്രംഭട്ട്. വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ചും സുസ്മിത സെന്നുമായി ഉണ്ടായിരുന്ന ബന്ധത്തെയും കുറിച്ച് എ ഹാന്‍ഡ്ഫുള്‍ ഓഫ് സണ്‍ഷൈന്‍ എന്ന പുസ്തകത്തിലാണ് വിക്രംഭട്ട് പറയുന്നത്.

‘ഭാര്യ അതിഥി ഭട്ടിനെ ഞാന്‍ ചതിക്കുകയായിരുന്നു. സുസ്മിതയെ ഒരിക്കലും കുറ്റം പറയില്ല. എല്ലാറ്റിനും ഉത്തരവാദി ഞാന്‍ തന്നെയാണ് സുസ്മിതയുമായി പ്രണയത്തില്‍ ആയപ്പോള്‍ ഭാര്യയെ മറന്നു, കുഞ്ഞിനെ മറന്നു. എന്റെ ജീവിതം വച്ചു കളിച്ചു. വിവാഹബന്ധം തകരുകയും ചെയ്തു. അതിനു ശേഷം ആ പ്രണയം തകരുകയും അമീഷ പട്ടേലുമായി ബന്ധത്തിലാവുകയും ചെയ്തു. അതും അധിക കാലം നീണ്ടു നിന്നില്ല. സുസ്മിതയെയും അമീഷയേയും ഒരിക്കലും വിവാഹം ചെയ്യണമെന്നും കരുതിയിട്ടില്ല. ‘

Vikram-Bhatt-2

‘അതിഥിയെ ചതിച്ചതില്‍ കുറ്റബോധമുണ്ട്. അവരുമായി പിരിഞ്ഞതിന് ശേഷം മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ല. വിവാഹത്തില്‍ എനിക്ക് വിശ്വാസമില്ല. രണ്ടു പേര്‍ പരസ്പരം ആശ്രയിക്കുന്ന അവസ്ഥയില്‍ വിവാഹ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകും. എന്നാല്‍ ആരെങ്കിലും ഒരാള്‍ സ്വതന്ത്രമായി ചിന്തിക്കുന്നതോടെ അതില്‍ താളപ്പിഴകളുണ്ടാകും.’-വിക്രം ഭട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News