ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് പികെ ശ്രീമതി എംപിയും; ബ്രിട്ടിഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായി പ്രചരണം നടത്തും

ബര്‍മിംഗ്ഹാം : പ്രഥമ വെസ്റ്റ് മിഡ്‌ലാന്‍ഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഗ്രഹാം സ്റ്റീവന്‍സന്റെ പ്രചാരണ യോഗത്തില്‍ പികെ ശ്രീമതി എംപി പങ്കെടുക്കും. മലയാളി സാംസ്‌കാരിക സംഘടനയായ സമീക്ഷ സംഘടിപ്പിക്കുന്ന യോഗത്തിലാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ പികെ ശ്രീമതി എംപി പങ്കെടുക്കുന്നത്. ബര്‍മ്മിംഗ്ഹാം വിന്‍മില്‍ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി.

അരിവാള്‍ ചുറ്റിക അടയാളത്തിലാണ് ഗ്രഹാം സ്റ്റിവന്‍സണ്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ട്രാവല്‍ ആന്‍ഡ് ജനറല്‍ യുണിയന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗ്രഹാം സ്റ്റിവന്‍സണ്‍ പൊതു ജിവതം ആരംഭിച്ചത്. പൊതുഗതാഗതം, വിദ്യാഭ്യാസം, ഹൗസിംഗ് സ്ട്രാറ്റജി, സാമ്പത്തിക നയം എന്നിങ്ങനെ നിരവധി പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് തെരഞ്ഞെടുപ്പ്.

മലയാളികള്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രാധാന്യത്തോടെ കാണുന്നത്. ബ്രക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് വിലയിടിവ് നേരിടുന്ന പാശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് വേറിട്ട പ്രാധാന്യം ഉണ്ട്. ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പ് മാതൃകയില്‍ നടക്കുന്ന സംയുക്ത മിഡ്‌ലാന്റ് കൗണ്‍സിലിനു വിപുലയമായ അധികാര അവകാശങ്ങള്‍ ഉണ്ട്. വിജയിച്ചാല്‍ പൊതുഗതാഗത നിരക്ക് പകുതിയായി കുറയ്ക്കുമെന്ന് സ്റ്റിവന്‍സണ്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് മില്യനിലധികം അംഗങ്ങള്‍ ഉള്ള യുറോപ്യന്‍ ട്രസ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ (ETF) അദ്ധ്യക്ഷനായ ഗ്രാഹാം യുറോപ്പിലെ ആകെയുള്ള തൊഴിലാളി പ്രസ്ഥാനത്തില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള നേതാവാണ്. ബര്‍മ്മിംഗ്ഹാം, സോളിഹള്‍, വാല്‍സാല്‍, സാന്റ്‌വെല്‍, കവന്റ്രി, ഡൂഡ്‌ലെ, വോള്‍വര്‍ഹാംറ്റന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം നേരിട്ട് രേഖപ്പെടുത്തുന്നതാണ് മേയര്‍ തെരഞ്ഞെടുപ്പ്.

ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എങ്കിലും പ്രദേശത്തെ മലയാളികളുടെ ശ്രദ്ധ ഏറ്റവും ആകര്‍ഷിക്കാന്‍ കഴിഞ്ഞത് അരിവാള്‍ ചുറ്റിക അടയാളത്തില്‍ മത്സരിക്കുന്ന ഗ്രഹാം സ്റ്റിവന്‍സണിനു തന്നെയാണ്.

പികെ ശ്രീമതിയുടെ സാന്നിധ്യവും യുകെ മലയാളി സമൂഹത്തിലെ സിപിഐഎം അനുഭാവികള്‍ക്ക് തങ്ങളുടെ പ്രസ്ഥാനത്തിന്റെ കൊടിയും ചിഹ്നവും പ്രചരണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നതും ആവേശം പകരും എന്ന് സമീക്ഷ ഭാരവാഹികള്‍ പറഞ്ഞു.

ബര്‍മ്മിങ്ങ്ഹാമിലെ വിന്‍മില്‍ കമ്മ്യൂണിറ്റി സെന്റെറില്‍ നടക്കുന്ന പൊതുയോഗത്തില്‍ സമീക്ഷ നിര്‍മ്മിക്കുന്ന ഇടശ്ശേരി കവിത പൂതപ്പാട്ടിന്റെ ഡാന്‍സ് ഡ്രാമയുടെ പോസ്റ്റര്‍ അനാച്ഛാദനവും പികെ ശ്രീമതി നിര്‍വഹിക്കും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ സാംസ്‌കാരിക സംഘടനയാണ് സമീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News