ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്; പെട്രോള്‍ ലിറ്ററിന് ഒരു പൈസയും ഡീസല്‍ ലിറ്ററിന് 44 പൈസയും; പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍

ദില്ലി: ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് ഒരു പൈസയും ഡീസല്‍ ലിറ്ററിന് 44 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

അതേസമയം, ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ആനുപാതികമായി ഇന്ധന വില ദിനംപ്രതി നിശ്ചയിക്കുന്ന രീതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ ദിവസവും പെട്രോള്‍ വിലയില്‍ ഏറ്റക്കുറച്ചില്‍ പ്രതീക്ഷിക്കാം.

നിലവില്‍ രാജ്യത്ത് രണ്ടാഴ്ച കൂടുമ്പോളാണ് ഇന്ധനവിലയില്‍ പരിഷ്‌ക്കരണം നടത്തുന്നത്. ഇന്ത്യയിലെ വാഹന ഉപയോക്താക്കളെ എന്നും ബുദ്ധിമുട്ടിക്കുന്നതാണ് അടിക്കടി ഉള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ്. പലപ്പോഴും അന്താരാഷ്ട്രനിലവാരം അനുസരിച്ചാണ് എണ്ണവിലയിലെ മാറ്റം എന്നവകാശപ്പെടുമ്പോഴും വര്‍ധനവ് മാത്രമാണ് അത്തരത്തില്‍ എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവില കുറഞ്ഞാലും രാജ്യത്ത് വലിയ മാറ്റം ഉണ്ടാവാറില്ല. ഈ അവസ്ഥയ്ക്കാണ് ഇനി മാറ്റമുണ്ടാവുക. അതായത് വില വര്‍ധിച്ചാലും കുറഞ്ഞാലും ചെറിയ വ്യത്യാസം മാത്രമായിരിക്കും ദിവസേന നടപ്പിലാവുക. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വലിയ ആഘാതമുണ്ടാക്കാത്ത തരത്തില്‍ പുതിയ വില ദിവസേന ഈടാക്കന്‍ എണ്ണക്കമ്പനികള്‍ക്ക് കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News