കോടനാട് കേസ്: സയന്റെ കാര്‍ അപകടത്തില്‍പെട്ടതാണോ ആത്മഹത്യക്ക് ശ്രമിച്ചതാണോ?; മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം

പാലക്കാട്: കോടനാട് കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന സയന്റെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്നാണ് തമിഴ്‌നാട്-കേരള പൊലീസ് മൊഴി എടുക്കാന്‍ ശ്രമം നടത്തുന്നത്.

ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ എത്തിയ പാലക്കാട് പൊലീസ് സംഘത്തിന് മൊഴി രേഖപ്പെടുത്താനായിരുന്നില്ല. സയന്റെ ഭാര്യയും മകളും പാലക്കാട് നടന്ന വാഹന അപകടത്തില്‍ മരിച്ചതില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സയനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടതാണോ അതോ ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്നാണ് ഇനി പൊലീസ് അന്വേഷിക്കുന്നത്. സയന്റെ മൊഴിയെടുക്കുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കേസിലെ ഒന്നാം പ്രതി കനകരാജ് മരിച്ചതിനാല്‍ സയന്റെ മൊഴി കേസില്‍ നിര്‍ണ്ണായകമാകും. മൊഴി എടുത്ത ശേഷം സയന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News