ദേശാഭിമാനി ഇനി പാലക്കാട് നിന്നും; പ്രസിദ്ധീകരണം ആരംഭിച്ചത് തൊഴിലാളിദിനത്തില്‍

പാലക്കാട്: തൊഴിലാളിവര്‍ഗത്തിന്റെ ജിഹ്വയായ ദേശാഭിമാനി പാലക്കാട്ടു നിന്ന് പ്രസിദ്ധീകരണം തുടങ്ങി. സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നിന് പാലക്കാട് ജില്ലയിലെ വായനക്കാരുടെ കൈകളിലെത്തുന്ന ദേശാഭിമാനി പാലക്കാട് നഗരത്തില്‍നിന്ന് അച്ചടിച്ച് വിതരണം ചെയ്തതാണ്. 1935ല്‍ ഷൊര്‍ണൂരില്‍ നിന്ന് ‘പ്രഭാതം’ പ്രസിദ്ധീകരിച്ചാണ് കേരളത്തില്‍ ഇടതുപക്ഷ പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

പാലക്കാട്ടുനിന്ന് ദേശാഭിമാനി പ്രസിദ്ധീകരണം ആരംഭിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം അവിസ്മരണീയമാക്കാന്‍ ജില്ലയിലെ ഇടതുപക്ഷ മനസാകെ തിങ്കളാഴ്ച ടൗണ്‍ഹാളിലെത്തും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ദേശാഭിമാനി ചീഫ് എഡിറ്റര്‍ എംവി ഗോവിന്ദന്‍ അധ്യക്ഷനാകും. ജനറല്‍ മാനേജര്‍ കെ ജെ തോമസ് സ്വാഗതം പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News