‘സ്വിസ് മെഷിന്‍ എവറസ്റ്റില്‍ കീഴടങ്ങി’; പര്‍വതാരോഹകന്‍ യൂലി സ്റ്റെക് മരിച്ചതായി സ്ഥിരീകരണം; അപകടം എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ

കാഠ്മണ്ഡു: പ്രമുഖ സ്വിറ്റ്‌സര്‍സലന്‍ഡ് പര്‍വതാരോഹകന്‍ യൂലി സ്റ്റെക് (40) എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ മരിച്ചു. ഞായറാഴ്ച രാവിലെയാണ് അപകടം. നപ്‌സി കൊടുമുടിയുടെ 1000 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഇദ്ദേഹം വീണതെന്ന് നേപ്പാള്‍ വിനോദസഞ്ചാരവകുപ്പ് അറിയിച്ചു.

മറ്റാരും കയറാത്ത വഴിയിലൂടെ ഓക്‌സിജന്‍ സിലിണ്ടറില്ലാതെ എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിലായിരുന്നു സ്റ്റെക്. മൃതദേഹം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്കു മാറ്റി.

നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള സ്റ്റെക്കിന്റെ പര്‍വതാരോഹണത്തിലെ വേഗത പ്രശസ്തമാണ്. സ്വിസ് മെഷിന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2013ലും 2015ലും എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്. ഓക്‌സിജന്‍ സിലിണ്ടറില്ലാതെ 28 മണിക്കൂറെടുത്താണ് 2013ല്‍ ഇദ്ദേഹം എവറസ്റ്റിന്റെ നെറുകയിലെത്തിയത്. 2015ല്‍, ഓക്‌സിജന്‍ സിലിണ്ടറില്ലാതെ 84 ആല്‍പൈന്‍ കൊടുമുടികളും അദ്ദേഹം കയറിയിട്ടുണ്ട്. 62 ദിവസംകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

1976 ഒക്ടോബറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണിനുസമീപം ജനിച്ച യൂലി സ്റ്റെക് 12-ാം വയസില്‍ പര്‍വതാരോഹണം തുടങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News