മമ്മൂട്ടിയെ വിമര്‍ശിച്ച കമാലിന് സന്തോഷ് പണ്ഡിറ്റിന്റെ ഉഗ്രന്‍ മറുപടി

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനം നടത്തിയ കമാല്‍ ആര്‍.ഖാന് ഗംഭീരമറുപടിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റ് പറയുന്നത് ഇങ്ങനെ:

എടോ… KRK എന്ന് പേരുള്ള തേഡ്‌റൈറ്റ് ചെറ്റേ….
താനാരാാ … നാട്ടുരാജാവോ. ശരിയാ മമ്മൂക്ക എന്ന മഹാ നടനേക്കുറിച്ച് തനിക്കറിയില്ല…
മമ്മൂക്ക എന്ന മഹാ നടനെക്കുറിച്ച് അറിയണം എങ്കില്‍ ആദ്യം ഇന്ത്യ എന്നാണെന്നറിയണം.
മൂന്ന് ദേശീയ അവാര്‍ഡുകള്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍…

GCC രാജ്യങ്ങളില്‍ ദുബായില്‍ നിന്നും മലയാള സിനിമയില്‍ 50 വര്‍ഷത്തിലെ നിത്യഹരിത നായകന്‍ അവാര്‍ഡ് അങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മൂക്കയുടെ സ്വന്തം മലയാളികളുടെ ഇന്ത്യ….ദേശീയ അവാര്‍ഡുകള്‍ക്ക് അമിതാബച്ചനോടും കമലഹാസനോടും മത്സരിക്കുന്ന മലയാള സിനിമയുടെ അഹങ്കാരം മമ്മൂക്കയുടെ ഇന്ത്യ…

മമ്മൂട്ടി എന്ന മഹാനടനേകുറിച്ച് നിന്നേപോലുള്ള ……..പറഞ്ഞാല്‍ മനസിലാകില്ല…
അതിന് സെന്‍സുണ്ടാവണം…സെന്‍സിബിലിറ്റിയുണ്ടാവണം….സെന്‍സിറ്റിവിറ്റിയുണ്ടാവണം…
Dear Trollers, pl avoidvthis person’s comment..pl ignore him…
What is your view..by Santhosh Pandit…

മൂന്ന് ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിന്റെ മഹാനടനെ സി ക്ലാസ് നടന്‍ എന്നാണ് കമാല്‍ വിശേഷിപ്പിച്ചത്. കമാല്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ‘മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടി എനിക്ക് പണം തന്നിട്ടുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇല്ല സര്‍. ആ സി ഗ്രേഡ് നടന്‍ ആരാണെന്ന് പോലും എനിക്കറിയില്ല.’

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here