വര്‍ഗരാഷ്ടീയത്തിന്റെ സമരോത്സുകത കൊണ്ടേ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് വര്‍ത്തമാന കാലത്തെ അതിജീവിക്കാനാവൂ എന്ന് കെ.ടി കുഞ്ഞിക്കണ്ണന്‍

തിരുവനന്തപുരം: വര്‍ഗരാഷ്ടീയത്തിന്റെ സമരോത്സുകത കൊണ്ടേ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ വര്‍ത്തമാന കാലത്തെ അതിജീവിക്കാനാവൂ എന്ന് മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ കെ.ടി കുഞ്ഞിക്കണ്ണന്‍.

‘ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന സാധ്യതകളും ചരിത്രപരമായി കാലഹരണപ്പെട്ട മത വംശീയ മൂല്യങ്ങളും ഉപയോഗിച്ച് സംഘടിത വര്‍ഗരാഷ്ടീയത്തെ തകര്‍ക്കുകയാണ് മൂലധനശക്തികള്‍. തൊഴിലാളികളുടെയും ദേശീയ ജനസമൂഹങ്ങളുടെയും വേരറുക്കുന്ന ഭാവിരഹിതമായൊരു വികസന പാതയാണ് ആഗോളവല്‍ക്കരണത്തിലൂടെ മൂലധനശക്തികള്‍ വെട്ടിത്തുറന്നത്. ഉല്പാദനപരമായ മണ്ഡലങ്ങളെ കയ്യൊഴിക്കുന്ന ഊഹക്കച്ചവട മൂലധന പ്രവര്‍ത്തനമാണ് നവ ലിബറലിസത്തിന്റേത്. വില്‍ക്കുകയും വാങ്ങുകയും ഏറ്റെടുക്കുകയും ലയിപ്പിക്കുകയും ചെയ്യുന്ന മുതലാളിത്തം.’

‘ഫൈനാന്‍സ് മൂലധനം ഉല്‍പാദനത്തില്‍ നിന്നും റിയല്‍ എസ്റ്റേറ്റിലേക്കും അപനിക്ഷേപല്‍ക്കരണത്തിലേക്കുമാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളെ എത്തിച്ചിരിക്കുന്നത്. ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും രാഷ്ട്രസമ്പത്തിന്റെ അപദേശീയ വല്‍ക്കരണം ലക്ഷ്യം വെച്ച പരിഷ്‌ക്കാരങ്ങളാണ്. പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് ചെലവ് ചുരുക്കല്‍ നടപടികളിലൂടെയാണ്. കൂലി വെട്ടിക്കുറക്കുന്നു. സ്ഥിര തൊഴില്‍ സമ്പ്രദായം ഇല്ലാതാക്കി കരാര്‍ കാഷ്വല്‍ അപ്രന്റീസ് സമ്പ്രദായം വ്യാപകമാക്കുന്നു. ജോലി സമയം കൂട്ടിയും കൂലി കുറച്ചും ചൂഷണം തീവ്രമാക്കി ലാഭം കുന്നുകൂട്ടുന്നു. വര്‍ഗപരമായ ഐക്യത്തെയും സംഘാടനത്തെയും അസാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മത വംശജാതി സ്വത്യ രാഷ്ടീയത്തെ വളര്‍ത്തുന്നു.’
-കുഞ്ഞിക്കണ്ണന്‍ പറയുന്നു.

‘തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങളെ അസ്ഥിരീക്കുകയും തൊഴിലാളിയുടെ വര്‍ഗ സത്തയെ തന്നെ നിഷേധിക്കുകയും ചെയ്യുന്ന നിയോ ലിബറല്‍ മൂലധനാധിപത്യം ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളെ അഭിസംബോധന ചെയ്തു കൊണ്ടേ കമ്യൂണിസ്റ്റ് രാഷ്ടീയത്തിന് മുന്നോട്ട് പോകാനാവൂ.’
– കെടി കുഞ്ഞിക്കണ്ണന്‍ മെയ്ദിനക്കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News