ജസ്റ്റിസ് കര്‍ണന്റെ മാനസികനില പരിശോധിക്കണമെന്ന് സുപ്രീംകോടതി; പരിശോധനയ്ക്ക് പശ്ചിമബംഗാള്‍ ഡിജിപി മേല്‍നോട്ടം നല്‍കണം; കര്‍ണന്റെ ഉത്തരവുകള്‍ നടപ്പാക്കരുത്

ദില്ലി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണന്റെ മാനസികനില പരിശോധിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘം ജസ്റ്റിസ് കര്‍ണനെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. മേയ് അഞ്ചിന് പരിശോധന നടത്തി മേയ് എട്ടിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഫെബ്രുവരി എട്ടിന് ശേഷമുള്ള ജസ്റ്റിസ് കര്‍ണന്റെ ഉത്തരവുകള്‍ നടപ്പാക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് പശ്ചിമബംഗാള്‍ ഡിജിപി മേല്‍നോട്ടം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്. നടപടിയെ തുടര്‍ന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴു സുപീംകോടതി ജഡ്ജിമാര്‍ക്ക് വിദേശയാത്രക്ക് വിലക്കേര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. മറ്റൊരു ഉത്തരവില്‍ വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്താനും ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News