സെന്‍കുമാറിന് സുപ്രീംകോടതിയില്‍ തിരിച്ചടി; കോടതിയലക്ഷ്യ ഹര്‍ജി പരാമര്‍ശിക്കാതെ അഭിഭാഷകന്‍ പിന്‍മാറി; അവസാനനിമിഷത്തെ പിന്‍മാറ്റം തിരിച്ചടി ഭയന്ന്

ദില്ലി: ടിപി സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അഭിഭാഷകന്റെ പിന്മാറ്റം. പരാമര്‍ശം നടത്താതെ അവസാന നിമിഷത്തിലായിരുന്നു അഭിഭാഷകന്‍ ദുഷ്യന്ത് ദവെയുടെ പിന്‍മാറ്റം. കോടതിയുടെ എതിര്‍പരാമര്‍ശത്തെ ഭയന്നാണ് പിന്‍മാറ്റം എന്നാണ് സൂചന.

സുപ്രീംകോടതി പരമോന്നതമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിധി നടപ്പാക്കാന്‍ ബാധ്യസ്ഥമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. സെന്‍കുമാറിന്റെ നിയമനത്തിന് നടപടി തുടങ്ങിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഇനിയെന്താണ് ധൃതിയെന്ന് കോടതി സെന്‍കുമാറിനോട് ചോദിച്ചേനെ. സര്‍ക്കാര്‍ നടപടിക്ക് കാത്ത് നില്‍ക്കാന്‍ പറയാനും ഇടയുണ്ടായിരുന്നു. ഇതാണ് സെന്‍കുമാറിന്റെ പിന്‍മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സമാനമായ കേസില്‍ കര്‍ണാടക ചീഫ് സെക്രട്ടറിയെ ശിക്ഷിച്ചതും സെന്‍കുമാര്‍ ചൂണ്ടിക്കാണിച്ചു. ഏപ്രില്‍ 24നാണ് സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി വിധി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here