വസ്ത്രത്തിന് ഇറക്കമില്ലെന്ന് പറഞ്ഞ് 12കാരിയെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കി; പ്രതിഷേധം രേഖപ്പെടുത്തി കോച്ചിന്റെ മറുപടി

വസ്ത്രത്തിന് ഇറക്കമില്ലെന്ന് ചൂണ്ടിക്കാട്ടി 12കാരിയെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കി. മലേഷ്യയില്‍ കഴിഞ്ഞ 14 മുതല്‍ 16 വരെ നടന്ന നാഷണല്‍ സ്‌കോളസ്റ്റിക് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് പെണ്‍കുട്ടിയെ വിചിത്രകാരണം പറഞ്ഞ് പുറത്താക്കിയത്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോച്ച് കുശാല്‍ ഖാന്‍ദാര്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയുടെ വസ്ത്രത്തിന് മുട്ടിന് താഴെ ഇറക്കമില്ലെന്നും ഇത് മറ്റു മത്സരാര്‍ത്ഥികളെ പ്രലോഭിപ്പിക്കുന്ന വിധത്തിലുള്ളതാണന്നുമായിരുന്നു അതോറിറ്റിയുടെ വാദമെന്ന് കുശാല്‍ പറഞ്ഞു. സംഭവം പെണ്‍കുട്ടിയെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ടെന്നും അത് അവളെ മാനസികമായി തളര്‍ത്തിയെന്നും കുശാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ചെസ് മത്സരത്തിന് ഡ്രസ് കോഡില്ല. മുസ്ലീം പ്രാമുഖ്യമുള്ള രാജ്യങ്ങളില്‍ ചില നിയമങ്ങള്‍ ഉണ്ട്. മത്സരാര്‍ത്ഥി മുടി പുറത്തുകാണിക്കാതെ വയ്ക്കണമെന്നതാണ് അതിലൊരു നിയമം. എന്നാല്‍ പ്രദേശികമായുള്ള മത്സരങ്ങളില്‍ മാത്രമേ അധികവും ഇത് നടപ്പിലാക്കാറുള്ളൂ. മലേഷ്യയില്‍ എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്ന് മനസിലാകുന്നില്ല. ചെസ് കളിക്കായി താന്‍ നിരവധി തവണ മലേഷ്യയില്‍ എത്തിയിട്ടുണ്ട്. ഇതിന് മുന്‍പ് ഇത്തരത്തിലൊന്ന് കണ്ടിട്ടില്ലെന്നും കുശാല്‍ പറഞ്ഞു.

്അധികൃതരുടെ വാദങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ കഴിയില്ല. ആദ്യ റൗണ്ടില്‍ പെണ്‍കുട്ടി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാം റൗണ്ടിലെത്തുമ്പോഴാണ് വസ്ത്രത്തിന്റെ പ്രശ്‌നം അധികൃതര്‍ ചൂണ്ടിക്കാണിച്ചത്. അപ്പോഴേക്കും സമരം 10.30ആയിരുന്നു. വസ്ത്രം മാറാന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ പിറ്റേദിവസം രാവിലെ 9 മണിക്ക് എത്താനായിരുന്നു ആവശ്യപ്പെട്ടത്. അതിനര്‍ത്ഥം പെണ്‍കുട്ടിക്ക് ഇനിയൊരവസരമില്ലെന്നും മത്സരത്തില്‍ നിന്നും പുറത്തായെന്നുമാണെന്നും കുശാല്‍ പറഞ്ഞു.

സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here