ഇന്ത്യന്‍ സിനിമ ഇന്ന് ഒറ്റുനോക്കുന്നത് തെക്കേ ഇന്ത്യയിലേക്ക്; തെന്നിന്ത്യ മറുപടി പറയുന്നത് ഇങ്ങനെ

ഇന്ത്യന്‍ സിനിമ ഇന്ന് തെക്കേ ഇന്ത്യയിലേക്ക് നോക്കിയിരിക്കുകയാണ്. ബോളിവുഡിന്റെ പൊങ്ങച്ചങ്ങള്‍ക്കപ്പുറം തെക്കേ ഇന്ത്യയുടെ ദ്രാവിഡ ഭൂമിയിലൂടെയാണ് ഇന്ന് ഇന്ത്യയുടെ സിനിമാലോകം സഞ്ചരിക്കുന്നത്. ജീവിതത്തിന്റെ സകലമേഖലയിലും എന്ന പോലെ സിനിമയിലും പ്രാദേശിക ജീവിതങ്ങളെ കൊന്നൊടുക്കിയ ഹിന്ദി സിനിമക്ക് ലോക നിലവാരമുള്ള വിസ്മയകാഴ്ചകളൊരുക്കിയാണ് ഇന്ന് തെന്നിന്ത്യന്‍ സിനിമ മറുപടി പറയുന്നത്.

ജീവിത ബന്ധമുള്ള പ്രമേയങ്ങളുടെ കരുത്തില്‍ എന്നും ബോളിവുഡിന്റെ തലയില്‍ ചവിട്ടി നിന്നിട്ടുള്ള തെക്കേ ഇന്ത്യന്‍ സിനിമ ഇന്ന് ബജറ്റിലും, അവതരണ രീതിയിലും, എല്ലാത്തിനുമുപരി വരുമാനത്തിലും അവരെ രണ്ടാം സ്ഥാനത്തേക്ക് ചവിട്ടിത്താഴ്ത്തുകയാണ്. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡാണ് എന്ന് പാടിപ്പറഞ്ഞവര്‍ ഇന്ന്, എസ്എസ് രാജമൗലിയേപ്പോലുള്ള ബ്രഹ്മാണ്ഡ വിസ്മയങ്ങളുടെ മുമ്പില്‍ വഴി മാറുമ്പോള്‍ തെക്കേ ഇന്ത്യന്‍ സിനിമ, ഇന്ത്യന്‍ സിനിമലോകത്തിന്റെ നെറുകയിലേക്ക് കുതിച്ച് കയറുകയാണ്.

ലോകം ഉറ്റുനോക്കുന്ന ഇന്ത്യന്‍ സിനിമകളെല്ലാം വരുന്ന കുറച്ച് നാള്‍ തെക്കേ ഇന്ത്യയില്‍ കേന്ദ്രീകരിക്കുകയാണ്. അത്ഭുത ദൃശ്യ വിന്യാസമൊരുക്കി ബാഹുബലിയുടെ പടയോട്ടം ഇന്ത്യന്‍ ബോക്‌സോഫീസിനെ പിടിച്ച് കുലുക്കുമ്പോള്‍ ബാഹുബലിക്കൊപ്പമോ അതിന് മുകളിലോ നില്‍ക്കുന്ന മായക്കാഴ്ചകളാണ് തെന്നിന്ത്യന്‍ വെള്ളിത്തിരയില്‍ ഒരുങ്ങുന്നത്.

രജനീകാന്തിന്റെ യന്തിരന്‍ 400 കോടി മുതല്‍ മുടക്കില്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുമ്പോള്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ആയിരം കോടി മുതല്‍ മുടക്കില്‍ മലയാളത്തില്‍ ഒരുങ്ങുകയാണ്. ആശങ്കകള്‍ മാറി 1000 കോടി മുതല്‍ മുടക്കില്‍ മഹാഭാരതം കൂടി അരങ്ങിലെത്തിയാല്‍ ഇന്ത്യന്‍ സിനിമയുടെ കച്ചവട കേന്ദ്രം ബോളിവുഡില്‍ നിന്ന് തെക്കെ ഇന്ത്യയിലേക്ക് പറിച്ച് നട്ടേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News