സംവിധായകന്‍ മിഥുന്‍ മാനുവല്‍ വിവാഹിതനായി; വധു ഫിബി കൊച്ചുപുരയ്ക്കല്‍

സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. ഡോക്ടറായ ഫിബി കൊച്ചുപുരയ്ക്കലാണ് വധു. ഫേസ്ബുക്കിലൂടെ മിഥുന്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.

സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ മിഥുന്‍ മാനുവല്‍, ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥാകൃത്തായാണ് സിനിമയിലെത്തിയത്. ആട് ഒരു ഭീകരജീവിയാണ് ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ സിനിമകളും സംവിധാനം ചെയ്തു. ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗമായ ആട് 2 ആണ് ഇനി മിഥുന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here