സ്വകാര്യ ബസുകളുടെ മത്സരഓട്ടം വൈറല്‍; യാത്രക്കാരുടെയും കാഴ്ചക്കാരുടെയും ചങ്കിടിപ്പ് കൂട്ടിയ ഡ്രൈവര്‍മാര്‍ക്ക് പണികിട്ടി

സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അതുവരുത്തുന്ന അപകടങ്ങളും മുന്‍പും വാര്‍ത്തയായതാണ്. എന്നാല്‍ കോയമ്പത്തൂര്‍ പൊള്ളാച്ചി ഹൈവേയില്‍ രണ്ട് സ്വകാര്യ ബസുകള്‍ നടത്തിയ റേസിംഗാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന രണ്ട് ബസുകളാണ് അപകടകരമായ രീതിയില്‍ റോഡിലൂടെ ചീറിപ്പാഞ്ഞത്. ബസിന് പിറകില്‍ ബൈക്കില്‍ സഞ്ചരിച്ച് ആരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നാലുവരി പാതയില്‍ ചീറിപ്പായുന്ന ബസുകള്‍ മത്സരത്തിന്റെ ആവേശത്തില്‍ പലപ്പോഴും റോഡില്‍ നിന്നിറങ്ങി തെറ്റായ ദിശയിലൂടെയാണ് സഞ്ചരിച്ചത്. എതിരെ വരുന്ന വാഹനങ്ങള്‍ നേരെ പാഞ്ഞടുക്കുന്ന ബസുകള്‍ക്കിടയിലൂടെ സാഹസികമായാണ് സഞ്ചരിച്ചത്.

മത്സരയോട്ടത്തിന്റെ വീഡിയോ വൈറലായതോടെ അധികൃതര്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News