ബാഹുബലി-2ന് വേണ്ടി താരങ്ങള്‍ വാങ്ങിയത് കോടികള്‍; കണക്കുകള്‍ പുറത്ത്

ലോക സിനിമകളെപ്പോലും വെല്ലുവിളിച്ച് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ബാഹുബലി രണ്ടാംഭാഗം. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കോടികളുടെ റെക്കോര്‍ഡ് കിലുക്കമാണ് ബാഹുബലി സൃഷ്ടിച്ചിരിക്കുന്നത്. നാല് ദിവസം കൊണ്ട് 400 കോടി കളക്ട് ചെയ്താണ് ബാഹുബലി 2 ബോക്‌സ് ഓഫീസില്‍ ഇതിഹാസമായത്. ഇതിനിടയിലാണ് ചിത്രത്തിലെ അഭിനയത്തിന് പ്രധാനതാരങ്ങള്‍ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.

  • സത്യരാജ്

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കികൊണ്ടാണ് ബാഹുബലി രണ്ടാം ഭാഗം റിലീസ് ചെയ്തത്. കട്ടപ്പ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിച്ച സത്യരാജ് വാങ്ങിയ പ്രതിഫലം എത്രയാണെന്നോ? ന്യൂസ് സ്‌റ്റേറ്റ് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്, രണ്ടു കോടി രൂപ വാങ്ങിയെന്നാണ്.

Sathyaraj-2

  • രമ്യാ കൃഷ്ണന്‍

രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി നദിയില്‍ മുങ്ങിതാഴുന്നതിന് മുന്‍പ് എടുത്തുയര്‍ത്തുന്ന കുഞ്ഞ്. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന്റെ മുഖമുദ്രയായിരുന്നു ആ ദൃശ്യം. ചിത്രത്തിലെ ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രമാണ് ശിവകാമി. ഇതിനായി രമ്യ വാങ്ങിയ തുക രണ്ടര കോടിയാണ്.

  • അനുഷ്‌ക ഷെട്ടി

ചിത്രത്തിലെ മറ്റൊരു ശക്തമായ കഥാപാത്രമാണ് അമരേന്ദ്ര ബാഹുബലിയുടെ പത്‌നിയായും മഹേന്ദ്ര ബാഹുബലിയുടെ അമ്മയായും തിളങ്ങിയ അനുഷ്‌ക ഷെട്ടി. മുഷിഞ്ഞ സാരിയുടുത്ത് തടവില്‍ക്കഴിയുന്ന ദേവസേന എന്ന കഥാപാത്രം ആദ്യഭാഗത്ത് തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദേവസേനയെ അവതരിപ്പിക്കാനായി അനുഷ്‌ക വാങ്ങിയത് അഞ്ചു കോടി രൂപയാണ്.

Tamannaah

  • തമന്ന

ബാഹുബലി ഒന്നാം ഭാഗത്തില്‍ നിറഞ്ഞുനിന്ന താരമാണ് തമന്ന. അവന്തിക എന്ന പോരാളി പെണ്‍കുട്ടിയായി നിരവധി ആക്ഷന്‍ രംഗങ്ങളിലും തമന്നയുടെ പ്രകടനം കാണാം. രണ്ടാംഭാഗത്തില്‍ വളരെ കുറച്ചുരംഗങ്ങളില്‍ മാത്രമാണ് തമന്നയെ കാണാന്‍ സാധിക്കൂ. എങ്കിലും അവന്തികയെ അവതരിപ്പിക്കാന്‍ തമന്ന വാങ്ങിയത് അഞ്ചു കോടി രൂപയാണെന്ന് ന്യൂസ് സ്‌റ്റേറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Rana-Daggubati

  • റാണാ ദഗുബാട്ടി

നായകനെ പോലെ തന്നെ പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയത് വില്ലനായ റാണാ ദഗുബാട്ടിയാണ്. ബെല്ലാല ദേവ എന്ന കഥാപാത്രത്തിനുവേണ്ടി റാണാ നടത്തിയ കഠിനാധ്വാനവും നേരത്തെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. നായകനോട് തോന്നിയ അതേ ആരാധന പ്രേക്ഷകര്‍ക്ക് റാണയോട് തോന്നി. ചിത്രത്തിനായി റാണ വാങ്ങിയത് 15 കോടി രൂപയാണ്.

baahubali2

  • പ്രഭാസ്

നാലു വര്‍ഷം ഒരു സിനിമയ്ക്ക് വേണ്ടി ജീവിച്ച്, കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ഇഷ്ടങ്ങളെല്ലാം മാറ്റിവച്ച താരമാണ് പ്രഭാസ്. ബാഹുബലിയിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരനായി മാറിയ താരം. ഒരു തെലുങ്കു ചിത്രമായി തുടങ്ങി, ഇന്ത്യന്‍ ചിത്രമായി ബാഹുബലി മാറിയതില്‍ പ്രഭാസിന്റെ പങ്ക് ചെറുതൊന്നുമല്ല. സിനിമ ഇത്ര ഉയരത്തിലെത്താന്‍ കാരണം പ്രഭാസ് കാണിച്ച ആത്മസമര്‍പ്പണമാണെന്ന് രാജമൗലി തന്നെ പറഞ്ഞിരുന്നു. ഇതിനായി പ്രഭാസ് വാങ്ങിയത് 25 കോടി രൂപയാണ്.

  • രാജമൗലി

ആദ്യഭാഗത്ത് പറയാതെ പോയ സസ്‌പെന്‍സുകള്‍, രണ്ടാം ഭാഗത്തില്‍ ആരാധകരുടെ പ്രതീക്ഷയ്ക്കും അപ്പുറം അഭ്രപാളിയിലെത്തിച്ചപ്പോള്‍, ആരാധകരുടെ മനസുകളില്‍ രാജമൗലി ഏറ്റവും ഉന്നതിയിലെത്തി. വിസ്മയ ചിത്രത്തിലൂടെ രാജമൗലി ഇന്ത്യന്‍ വെളളിത്തിരയില്‍ സൃഷ്ടിച്ച അത്ഭുതമാണ് ലോകം ചര്‍ച്ച ചെയ്യുന്നതും. ഒരു സിനിമയ്ക്ക് ഇതിനുമപ്പുറം, എന്ത് ചെയ്യാനാകുമെന്നാണ് ആരാധകര്‍ ചോദിക്കുന്നതും. ഇത്തമൊരു മാജിക് സിനിമാസ്വാദകര്‍ക്ക് വേണ്ടി ഒരുക്കാന്‍ രാജമൗലി വാങ്ങിയത് 28 കോടി രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News