പാളത്തിലൂടെ വരുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ എന്തുചെയ്യും; അലിഗഡില്‍ യുവാവ് ചെയ്തത്…

അലിഗഡ് : പാളത്തിലൂടെ വരുന്ന ട്രെയിനിന് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ എന്തുചെയ്യും. യുവാക്കളായാല്‍ എന്തും ചെയ്യും. അതിനായി ചുവന്ന തുണഇ കാട്ടി ട്രെയിന്‍ നിര്‍ത്താനും മടിക്കില്ല. ഇത്തവണ ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് അപായ സൂചന നല്‍കി ട്രെയിന്‍ നിര്‍ത്തിയത്. സെല്‍ഫി എടുത്ത ശേഷം യുവാവ് ഓടിമറയുകയും ചെയ്തു.

ദില്ലി – സീല്‍ഡ രാജധാനി എക്‌സ്പ്രസാണ് സെല്‍ഫിക്കായി അപായസൂചന കാണിച്ച് നിര്‍ത്തിയത്. ചുവന്നതുണി കണ്ടയുടന്‍ ലോക്കോപൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തി. യുവാവ് ഉടന്‍ സെല്‍ഫി എടുക്കുകയും ചെയ്തു. അപ്പോഴാണ് സെല്‍ഫിയ്ക്കായാണ് ട്രെയിനിന് മുന്നില്‍ അപായ സൂചന കാട്ടിയതെന്ന് മനസിലായത്.

ട്രെയിന്‍ ജീവനക്കാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തുനിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ വൈകി. ഗരീബ് രഥ് എക്‌സ്പ്രസും മൂന്ന് ചരക്കുതീവണ്ടികളും വൈകിയവയില്‍ ഉള്‍പ്പെടുന്നു.

സെല്‍ഫിയ്ക്ക് വേണ്ടി ചുവപ്പുകാട്ടി ട്രെയിന്‍ നിര്‍ത്തിയ സംഭവം ഇതാദ്യമല്ല. ഒരുവര്‍ഷം മുമ്പ് മൂന്ന് വിദ്യാര്‍ത്ഥികള്‍ സെല്‍ഫി എടുക്കാന്‍ വേണ്ടി ചുവന്ന തുണി കാട്ടി ട്രെയിന്‍ നിര്‍ത്തിയിരുന്നു. തുണ്ട്‌ല റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. മൂന്ന് പേരും കുട്ടികളായതിനാല്‍ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്‍കി വിട്ടയയ്ക്കുയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here