തൃശൂര്‍ പൂരം ഇത്തവണയും വെടിക്കെട്ടോടെ തന്നെ; പരമ്പരാഗത വെടിക്കെട്ടിന് ഉപാധികളോടെ അനുമതി; ലൈസന്‍സ് നല്‍കിയത് എക്‌സ്‌പ്ലോസീവ് വിഭാഗം

തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ ഭാഗമായ പരമ്പരാഗത വെടിക്കെട്ടിന് അനുമതി. കര്‍ശന ഉപാധികളോടെയാണ് എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കിയത്. നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്.

ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍, മാലപ്പടക്കം തുടങ്ങിയവ ഉപയോഗിക്കാന്‍ അനുമതി നല്‍കി. എഗുണ്ട് 6.8 ഇഞ്ച് വ്യത്യാസത്തില്‍ മാത്രമേ നിര്‍മ്മിക്കാവൂ. കുഴിമിന്നല്‍ നാല്, അമിട്ട് ആറ് ഇഞ്ച് തുടങ്ങിയവയാണ് അനുവദനീയമായ വ്യാസം. ന്നാല്‍ പൊട്ടാസ്യം ക്ലോറേറ്റ് ചേര്‍ത്തവ ഉപയോഗിക്കാന്‍ അനുമതിയില്ല. ഡൈനാമിറ്റിനും അനുമതി നിഷേധിച്ചു.

പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഉത്സവാഘോഷങ്ങളില്‍ വെടിക്കെട്ട് നടത്തുന്നത് കേന്ദ്ര എക്‌സ്‌പ്ലോസീവ് വകുപ്പ് തടഞ്ഞിരുന്നു. എന്നാല്‍, തൃശൂര്‍ പൂരം ഏറ്റവും വലിയ ജനകീയ ഉത്സവമായതിനാല്‍ എല്ലാ അനുഷ്ഠാനങ്ങളോടും നടത്താന്‍ സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രതിസന്ധി മറികടക്കാന്‍ തൃശൂര്‍ ജില്ലയില്‍നിന്നുള്ള മന്ത്രിമാരായ എസി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, വിഎസ് സുനില്‍കുമാര്‍ എന്നിവരും പ്രശ്‌നത്തില്‍ ഇടപെട്ടു. കേന്ദ്ര വ്യവസായമന്ത്രിയെ കണ്ട് സംസ്ഥാന മന്ത്രിമാര്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് മന്ത്രി എസി മൊയ്തീന്റെ ചേംബറില്‍ കേന്ദ്ര എക്‌സ്‌പ്ലോസീവ് വകുപ്പ് അധികൃതരുടെ യോഗവും ചേര്‍ന്നു.

തുടര്‍ന്നാണ് വെടിക്കെട്ടിന് അനുമതിക്കുള്ള സാഹചര്യമൊരുങ്ങിയത്. വെടിക്കെട്ടിന് അനുമതി ലഭ്യമാകുന്നതോടെ പൂരം ഭംഗിയായി നടത്താനാവുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും അറിയിച്ചു. സാമ്പിള്‍ വെടിക്കെട്ട് മെയ് മൂന്നിനും മുഖ്യവെടിക്കെട്ട് ആറിന് പുലര്‍ച്ചെയുമാണ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here