ശ്രീനഗര്‍ : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക് സൈന്യം വികൃതമാക്കി. രണ്ട് ജവാന്മാരുടെ മൃതദേഹമാണ് വികൃതമാക്കിയത്. കരസേനയുടെ വടക്കന്‍ കമാന്‍ഡന്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കഴാഴ്ച രാവിലെ 8.40 നാണ് സംഭവം. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന 22 സിഖ് റെജിമെന്റിലെ ഒമ്പത് സൈനികര്‍ക്ക് നേരെപാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം വെടിയുതിര്‍ത്തു.
വെടിവെപ്പില്‍ അതിര്‍ത്തി സുരക്ഷാ സേനാംഗവും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹമാണ് പാകിസ്താന്‍ വികൃതമാക്കിയത്. 200 മീറ്ററോളം ഇന്ത്യയിലേക്ക് കടന്നു കയറിയാണ് പാക് സൈന്യം മൃതദേഹങ്ങള്‍ വികലമാക്കിയത്.
റോക്കറ്റുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 28ന് മന്‍ദീപ് സിങ് എന്ന സൈനികന്റെ മൃതദേഹവും പാകിസ്താന്‍ വികൃതമാക്കി. 2008 ഒക്ടോബറിലും ഗൂര്‍ഖ റൈഫിള്‍സിലെ ഒരു ജവാന്റെ മൃതദേഹം പാകിസ്താന്‍ സൈന്യം വികലമാക്കി.
ഒരു മാസത്തിനുള്ളില്‍ ഇത് ഏഴാം തവണയാണ് പൂഞ്ച്, രജോരി സെക്ടറുകളിലായി പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത്. സ്വാതന്ത്ര്യം നേടുന്നതിന് കശ്മീരികളെ സഹായിക്കുമെന്ന് പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ പ്രതികരിച്ചു. ഇന്ത്യ പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യയമങ്ങളോട് സംസാരിക്കവെയാണ് പ്രകോപനപരമായ പ്രതികരണം നടത്തിയത്.
Get real time update about this post categories directly on your device, subscribe now.