കഴക്കൂട്ടത്ത് വൃദ്ധയും ചെറുമകളും പീഡനത്തിനിരയായി; അയല്‍വാസിയായ അറുപതുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം : കഴക്കൂട്ടം കഠിനംകുളത്ത് അമ്മുമ്മയെയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച പ്രതി പിടിയില്‍. അയല്‍വാസിയായ വിക്രമന്‍ (60) ആണ് കഠിനംകുളം പോലീസ് പിടികൂടിയത്. പ്രതിയെ നാളെ ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. വീട്ടില്‍ കിടന്ന് ഉറങ്ങിയ വൃദ്ധയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് വൃദ്ധ നിലവിളിച്ചു. തുടര്‍ന്ന് വ്യദ്ധയെ ആക്രമിച്ച ശേഷം പ്രതി വീട്ടില്‍നിന്ന് ഇറങ്ങി ഓടി. വൃദ്ധയുടെ മകള്‍ വൈകിട്ട് വീട്ടില്‍ വന്നപ്പോള്‍ മകളോട് കാര്യം പറഞ്ഞു. തുടര്‍ന്ന് മകളുടെ പത്തു വയസുള്ള മകളെ വിട്ട് പ്രതിയുടെ ഭാര്യയെ വിളിച്ചു കൊണ്ടുവരാന്‍ പറഞ്ഞു.

ഇതനുസരിച്ച് പ്രതിയുടെ വീട്ടില്‍ പോയ കുട്ടിയെ ഇയാള്‍ വീടിനകത്ത് കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ചു. വീട്ടിലേക്ക് ഓടിയ കുട്ടിയുടെ കരച്ചില്‍ കണ്ട് അമ്മ ചോദിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. തുടര്‍ന്ന് കഠിനംകുളം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കഠിനംകുളത്ത് വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകളും പോസ്‌കോ നിയമ പ്രകാരവും കേസെടുത്തതായി കടയ്ക്കാവൂര്‍ സിഐ ഉമേഷ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News