കുട്ടികള്‍ക്ക് അവധിക്കാല കായിക പരിശീലന ക്യാമ്പുമായി സഹകരണ ബാങ്ക്; 45 ദിവസത്തെ ക്യാമ്പ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ; കൊടുമണിലെ ക്യാമ്പില്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ഡോ. തോമസ് ഐസക്

പത്തനംതിട്ട : കായിക രംഗത്തേക്കും ശ്രദ്ധ പതിപ്പിച്ച് സഹകരണ ബാങ്ക്. പത്തനംതിട്ടയിലെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലാണ് 45 ദിവസത്തെ കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊടുമണ്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നാണ് അവധിക്കാല ക്യാംപ് നടത്തുന്നത്. കുട്ടികളുടെ അവധിക്കാല ക്യാംപിന് ആവേശം പകര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കും എത്തി.

കായിക രംഗത്തേക്കുള്ള സഹകരണ വകുപ്പിന്റെ പ്രവേശനത്തിന്റെ ഭാഗമായി കൊടുമണ്‍ സ്റ്റേഡിയത്തിന് 15 കോടി 15ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്റ്റേഡിയം ഏത് രീതിയിലാണ് നിര്‍മിയ്ക്കുന്നത് എന്നതിനെക്കുറിച്ചുള്ള രൂപരേഖ ധനമന്ത്രി പരിശോധിച്ചു. കായിക രംഗത്തെ എല്ലാ വളര്‍ച്ചയ്ക്കും സര്‍ക്കാറിന്റെ പൂര്‍ണ സഹായം ഉണ്ടാകുമെന്ന് തോമസ് ഐസക് പറഞ്ഞു. 20 വര്‍ഷം മുന്‍പത്തെ ആശയമാണ് ഇവിടെ സാക്ഷാത്ക്കരിക്കാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

പറക്കോട് ബ്ലോക്ക് പഞ്ചായത്തും കൊടുമണ്‍ ഗ്രാമപഞ്ചായത്തുമാണ് കുട്ടികളുടെ ക്യാമ്പിന് വേണ്ട പശ്ചാത്തലമൊരുക്കിയത്. ഫുട്‌ബോള്‍, വോളിബോള്‍ തുടങ്ങി വിവിധ ഗെയിംസ് ഇനങ്ങളിലും അത്‌ലറ്റിക്‌സ് ഇങ്ങളിലുമായി 170 കുട്ടികള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്. ഏപ്രില്‍ 5നാണ് 45 ദിവസത്തെ ക്യാമ്പ് ആരംഭിച്ചത്. നാലാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News