സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിക്ഷേപത്തിനും കൂടുതല്‍ പരിഗണന നല്‍കണമെന്ന് തോമസ് ഐസക്; കെ.ജി.ഒ.എ 53ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു

പത്തനംതിട്ട: സംസ്ഥാനത്തിന്റെ വികസനത്തില്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതോടൊപ്പം തന്നെ നിക്ഷേപത്തിനും കൂടുതല്‍ പരിഗണന നല്‍കണമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കേരള ബഡ്ജറ്റും സിവില്‍ സര്‍വ്വീസും എന്ന വിഷയത്തില്‍ കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചാത്തല വളര്‍ച്ചയില്‍ ഗുജറാത്തിനെക്കാള്‍ മുന്നിലാണ് കേരളമെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളില്‍ വികസനം കൊണ്ടുവരുമ്പോള്‍ അതിന് വേണ്ട പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. വികസനത്തില്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതോടൊപ്പം തന്നെ നിക്ഷേപത്തിനും കൂടുതല്‍ പരിഗണന നല്‍കണമെന്നും ഐസക് പറഞ്ഞു.

കേരള ബഡ്ജറ്റും സിവില്‍ സര്‍വ്വീസും എന്ന വിഷയത്തില്‍ കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ സെമിനാറില്‍ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ് അദ്ധ്യക്ഷനായിരുന്നു. വീണാ ജോര്‍ജ് എം.എല്‍.എ, സിപിഎം സംസ്ഥാന സമിതി അംഗം അനന്തഗോപന്‍, ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ 3 ദിവസമായി തുടര്‍ന്ന കെ.ജി.ഒ.എ 53ാംമത് സംസ്ഥാന സമ്മേളനം സമാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News