ജെഎന്‍യു ഫ്രീ സെക്‌സിന്റെയും നക്‌സലൈറ്റുകളുടെയും താവളമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; സ്വാമി മോഹഭംഗം വന്ന നിക്കര്‍വേഷക്കാരന്‍ എന്ന് വിദ്യാര്‍ഥികളുടെ മറുപടി

ദില്ലി: ജെഎന്‍യു ഫ്രീ സെക്‌സിന്റെയും നക്‌സലൈറ്റുകളുടെയും താവളമാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ കണ്ടെത്തല്‍.

വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച സ്വാമിയുടേതുള്‍പ്പെടെയുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. @Swamy39, @swamy_sena, @merabharat2011 എന്നീ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരാണ് പരാതി നല്‍കിയതെന്ന് യൂണിയന്‍ പ്രസിഡന്റ് മോഹിത് കുമാര്‍ അറിയിച്ചു.

സ്വാമിയുടെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യാര്‍ഥിനേതാവ് ഷെഹ്‌ല റാഷിദും രംഗത്തെത്തി. ‘പ്രിയപ്പെട്ട സുബ്രഹ്മണ്യന്‍ സ്വാമി. ഫ്രീ സെക്‌സിന്റെ വിപരീതമെന്താണ്? പണം കൊടുത്തിട്ടുള്ളതാണോ? അതോ ഫ്രീയല്ലാത്തതോ (ബലപ്രയോഗത്തിലൂടെ)? മോഹഭംഗം വന്ന നിക്കര്‍വേഷക്കാരന്‍ സ്വാമി’-ഷെഹ്‌ല റാഷിദ് ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News