കശ്മീരിലെ അനന്ത്‌നാഗ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി; തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സംഘര്‍ഷങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍

ദില്ലി: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ റദ്ദാക്കി. സംഘര്‍ഷങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി. മെയ് 25ന് വോട്ടെടുപ്പ് നടത്താനായിരുന്നു തീരുമാനം.

തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന അനന്ത്‌നാഗില്‍ കൂടുതല്‍ സുരക്ഷാ സേനാംഗങ്ങളെ ആവശ്യമാണെന്ന് കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയം ഇക്കാര്യം ആവശ്യം നിരസിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കുന്നതായി കമീഷന്‍ അറിയിക്കുകയായിരുന്നു. അതേസമയം, പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഏപ്രില്‍ 12ന് നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് മെയ് 25ലേക്ക് നേരത്തെ മാറ്റിവയ്ക്കുകയായിരുന്നു. ഏപ്രില്‍ ഒമ്പതിന് ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്നാണ് അന്ന് തീയതി മാറ്റിയത്. കഴിഞ്ഞദിവസം പുഞ്ച് മേഖലയില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here