സംഘ്പരിവാര്‍ ഭീഷണിയില്‍ ഭയന്ന് കജോള്‍; ബീഫ് വിളമ്പിയിട്ടില്ലെന്ന് വിശദീകരണം; വീഡിയോയും പിന്‍വലിച്ചു

ബീഫ് വിളമ്പുന്ന വീഡിയോയില്‍ വിശദീകരണവുമായി ബോളിവുഡ് നടി കജോള്‍ രംഗത്ത്. സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും തീന്‍മേശയിലുണ്ടായിരുന്നത് ബീഫ് അല്ലായിരുന്നെന്നും കജോള്‍ വിശദീകരിച്ചു.

അത് പോത്തിന്റെ ഇറച്ചിയാണെന്നും അത് നിയമപ്രകാരം ലഭ്യമായ ഇറച്ചിയാണെന്നുമാണ് സംഘ്പരിവാര്‍ പ്രതിഷേധത്തിനൊടുവില്‍ കജോള്‍ വ്യക്തമാക്കിയത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരത്തിന്റെ വിശദീകരണം. വീഡിയോ പലരെയും വേദനിപ്പിച്ചുവെന്ന് മനസിലാക്കിയതിനാലാണ് വിശദീകരിക്കുന്നതെന്നും കജോള്‍ വ്യക്തമാക്കി. മതവികാരം വൃണപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും എന്നതുകൊണ്ടാണ് വിശദീകരണമൊന്നും കജോള്‍ ട്വിറ്റ് ചെയ്തു.

ബീഫ് പാകം ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ട് കജോള്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് എന്ന വിഭവവും ഡ്രൈ ബീഫും പാകം ചെയ്യുകയാണെന്നായിരുന്നു കജോള്‍ പറഞ്ഞത്.

ഭക്ഷണം തയ്യാറാക്കിയ ശേഷം സുഹൃത്തിന്റെ കാല്‍ വെട്ടുമെന്ന് തമാശയായി പറഞ്ഞ് ഗോസംരക്ഷകരെ കജോള്‍ ട്രോളുകയും ചെയ്തു. ഇതോടെ രൂക്ഷമായ സോഷ്യല്‍മീഡിയ ആക്രമണമാണ് കജോളിന് നേരെയുണ്ടായത്. തുടര്‍ന്നാണ് വീഡിയോ പിന്‍വലിച്ച് താരം വിശദീകരണം നല്‍കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here