ട്യൂഷന്‍ വിദ്യാര്‍ഥിനികളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍; അരുണിനെ കുടുക്കിയത് വീട്ടമ്മയുടെ പരാതിയില്‍

തിരുവനന്തപുരം: ട്യൂഷന്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

വര്‍ഷങ്ങളായി വീടുകളിലെത്തി ട്യൂഷനെടുക്കുന്നയാളാണ് അരുണ്‍ കുമാര്‍. ഒരിക്കല്‍ അരുണ്‍കുമാറിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ വീട്ടമ്മ പരാതിയുമായി മ്യൂസിയം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ബോധ്യപ്പെട്ടത്. വിദ്യാര്‍ഥിനികളുടെ അശ്ലീലദൃശ്യങ്ങള്‍ വര്‍ഷങ്ങളായി പകര്‍ത്താറുണ്ടെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടിട്ടുണ്ട്.

തലസ്ഥാനത്തെ പ്രമുഖ ട്യൂഷന്‍ കേന്ദ്രത്തിലെ അധ്യാപകന്‍ കൂടിയാണ് ഇയാള്‍. ഇവിടെ എത്തുന്ന വിദ്യാര്‍ഥിനികളുടെയും ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്. അതേസമയം, ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News