മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം തുടരുന്നു: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി; സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: ഡബിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കെഎസ്ആര്‍ടിയിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ഇന്നലെ മുതലാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്. ഇതോടെ പലയിടത്തും സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

ഡബിള്‍ ഡ്യൂട്ടിയിലൂടെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്നുദിവസം എത്തിയാല്‍ മതിയെന്ന സൗകര്യമാണ് ഡ്യൂട്ടി പുനഃക്രമീകരണത്തിലൂടെ ഇല്ലാതായിരിക്കുന്നത്. ദൈനംദിന അറ്റകുറ്റപണി വിഭാഗത്തിലെ ജീവനക്കാര്‍ക്ക് വൈകിട്ട് നാലിനാണ് ഡ്യൂട്ടി തുടങ്ങുന്നത്. ഭൂരിഭാഗം ബസുകളും രാത്രി എട്ടിനാണ് സര്‍വ്വീസ് പൂര്‍ത്തിയാക്കി എത്തുക. അതുവരെ ജീവനക്കാര്‍ പണിയില്ലാതെ ഇരിക്കണം. ഇതൊഴിവാക്കാനാണ് പുതിയ നടപടിയെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ഉച്ചക്ക് രണ്ടു മുതല്‍ 10 വരെയും രാത്രി 10 മണിമുതല്‍ രാവിലെ ആറുമണിവരെ, ആറു മുതല്‍ രണ്ടു മണിവരെ എന്നിങ്ങനെയാണ് പുതിയ ഡ്യൂട്ടി രീതി. പുതിയ സംവിധാനത്തില്‍ ജീവനക്കാര്‍ക്ക് ആറു ദിവസവും ഡ്യൂട്ടിക്ക് ഹാജരാകണം.

പക്ഷേ ഇത് അംഗീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായിട്ടില്ല. പുനഃക്രമീകരിച്ച ഡ്യൂട്ടി പ്രകാരം ജോലി ചെയ്യാനാവില്ലെന്നാണ് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News