മന്ത്രി എംഎം മണിക്കെതിരെ നിയമനടപടിക്കൊരുങ്ങി യുഡിഎഫ്; ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം; സഭയില്‍ പ്രതിപക്ഷ ബഹളം തുടരുന്നു

തിരുവനന്തപുരം: മന്ത്രി എംഎം മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം. പി.ടി തോമസ് എംഎല്‍എ ആയിരിക്കും കോടതിയെ സമീപിക്കുക. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി എന്നിവ ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കുക. കേസില്‍ കക്ഷി ചേരാനും യുഡിഎഫ് തീരുമാനിച്ചു.

അതേസമയം, നിയമസഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്. ചോദ്യോത്തരവേള ആരംഭിച്ചത് മുതല്‍ മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here