ബാഹുബലിയില്‍ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം കൂടി; ബെല്ലാല്ല ദേവന്റെ ഭാര്യ ആര്?; റാണയുടെ മറുപടി

ബാഹുബലി രണ്ടാം ഭാഗം കണ്ടവര്‍ക്ക് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ചോദ്യത്തിന് പിന്നാലെയാണ് പ്രേക്ഷകര്‍. സോഷ്യല്‍മീഡിയയിലെ സിനിമാ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഈ ചോദ്യമാണ്. റാണ ദഗുബാട്ടി കൈക്കാര്യം ചെയ്ത ബെല്ലാല്ലദേവന്റെ ഭാര്യ ആര്? എവിടെ?.

ബാഹുബലി ഒന്നിന്റെ അവസാനഭാഗത്ത് ബെല്ലാല്ലദേവന്റെ മകനെ മഹേന്ദ്രബാഹുബലി കൊല്ലുന്നുണ്ട്. രണ്ടാംഭാഗത്തിലും മകനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നിട്ടും ബെല്ലാല്ലദേവന്റെ ഭാര്യയെ കാണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്.

അതിന് ഉത്തരമായി റാണ പറയുന്നത് ഇങ്ങനെ: ‘അമരേന്ദ്രബാഹുബലിയെപ്പോലെ പ്രണയിക്കാനൊന്നും ബെല്ലാല്ല ദേവന് സമയമില്ല. ബെല്ലാല്ല ദേവന് എന്നും പ്രണയം മഹിഷ്മതിയുടെ സിംഹാസനത്തോടായിരുന്നു.’ അടുത്തിടെ ഒരു അഭിമുഖത്തിലാണ് റാണ ഇക്കാര്യം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News