ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്; അതിനെ ബഹുമതിയായി കണക്കാക്കും; നിരവധി നിബന്ധനകള്‍ പാലിക്കണമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ആവശ്യമെങ്കില്‍ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംജോംഗ് ഉന്നുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചാല്‍ അതൊരു ബഹുമതിയായി താന്‍ കണക്കാക്കുമെന്നും ട്രംപ് പറഞ്ഞു. ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മാത്രമേ കൂടിക്കാഴ്ച ഉണ്ടാകൂയെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് തയാറാകില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇത്തരമൊരു കൂടിക്കാഴ്ച നടക്കണമെങ്കില്‍ ഉത്തരകൊറിയ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ കിംജോംഗ് ഉന്നിനെ സ്മാര്‍ട്ട് കുക്കിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News