പുനര്‍നിയമനം: സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും; ഹര്‍ജി നളിനി നെറ്റോയ്‌ക്കെതിരെ

തിരുവനന്തപുരം: ഡിജിപിയായി പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ടിപി സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് സെന്‍കുമാറിന്റെ ഹര്‍ജി. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സമാനമായ കേസില്‍ കര്‍ണാടക ചീഫ് സെക്രട്ടറിയെ ശിക്ഷിച്ചതും സെന്‍കുമാര്‍ ചൂണ്ടിക്കാണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News