തോല്‍വി ആഘോഷിച്ചും കോഹ്‌ലി; ഹര്‍ഭജന്റെ മകളുമൊത്ത് കിടിലന്‍ സെല്‍ഫി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഇത്തവണത്തെ ഐപിഎല്‍ ഏറ്റവും മോശം സമയമായിരുന്നു. തന്റെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫ് പോലും കാണാതെ പുറത്തായി. ടീമിനായി മികച്ച ഫോം കാഴ്ചവയ്ക്കാനും കോഹ്‌ലിക്കായില്ല. എങ്കിലും കോഹ്‌ലി ഒട്ടും നിരാശനല്ല. ഒഴിവു സമയങ്ങളില്‍ ടീമിലെ സഹപ്രവര്‍ത്തകര്‍ക്കും അവരുടെ മക്കളുമൊത്ത് സെല്‍ഫിയും വിനോദപ്രവര്‍ത്തനങ്ങളുമായി സന്തോഷത്തിലാണ് കോഹ്‌ലിയെന്നാണ് വാര്‍ത്തകള്‍.

ഏറ്റവും ഒടുവില്‍ ഹര്‍ഭജന്‍ സിംഗിന്റെ മകളുമൊത്തുളള കോഹ്‌ലിയുടെ സെല്‍ഫി തന്നെയാണ് ഇതിനുദാഹരണം. കോഹ്‌ലി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ സെല്‍ഫി പോസ്റ്റ് ചെയ്തത്. കോഹ്‌ലിയുടെ കയ്യില്‍ ഹര്‍ഭജന്റെ മകള്‍ ഹിനയ പുഞ്ചിരിയോടെ ഇരിക്കുന്ന ഫോട്ടോ മണിക്കൂറുകള്‍ക്കൊണ്ട് തന്നെ വൈറലായിക്കഴിഞ്ഞു.

കുട്ടികള്‍ക്കൊപ്പമുളള നിമിഷങ്ങള്‍ ഏറ്റവും സന്തോഷം നിറഞ്ഞതാണെന്ന് കോഹ്‌ലിയുടെ വക കമന്റുമുണ്ട്. ആദ്യമായിട്ടല്ല, ഇന്ത്യന്‍ നായകന്‍ ഇത്തരത്തില്‍ സെല്‍ഫി പോസ്റ്റ് ചെയ്യുന്നത്. ലോക ട്വന്റി 20 മത്സരം നടക്കുമ്പോഴും എംഎസ് ധോനിയുടെ മകളുമൊത്തുളള കോഹ്‌ലിയുടെ സെല്‍ഫിയും വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News