ഡ്യൂട്ടി സമയത്തിലെ അപാകതകള്‍ നീക്കുമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ ഉറപ്പ്; കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: ഡ്യൂട്ടി സമയത്തിലെ അപാകത നീക്കുമെന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉറപ്പ് ലഭിച്ചതോടെ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നു. എല്ലാ മെയിന്റനന്‍സ് ജോലികളും രാത്രി കാലങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

രാത്രി കാലങ്ങളില്‍ കൂടുതല്‍ സേവനം വേണ്ടി വരുന്നതിനാലാണിത്. അധികമായി ഒരു നൈറ്റ് ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തി. ദിവസവും എട്ടുമണിക്കൂര്‍ വീതം മൂന്ന് ഷിഫ്റ്റ് ഉണ്ടാകും. സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിര്‍ത്തലാക്കില്ല. തുടര്‍ച്ചയായി രാത്രി ഡ്യൂട്ടി ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ല. ആവശ്യമനുസരിച്ച് രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ ജീവനക്കാര്‍ക്ക് പ്രത്യേക ഷിഫ്റ്റ്. രണ്ട് ദിവസം തുടര്‍ച്ചയായി ജോലി ചെയ്താല്‍ അടുത്ത ദിവസം ഓഫ് നല്‍കും. 48 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ആരെയും ജോലിചെയ്യിക്കില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here