ആന്‍ഡ്രിക്‌സ് ദേവാസ് ഇടപാട്: മാധവന്‍നായരെ വിചാരണ ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി; നിര്‍ദേശം സിബിഐ പ്രത്യേക കോടതിയുടേത്

ദില്ലി: ആന്‍ഡ്രിക്‌സ് ദേവാസ് ഇടപാടില്‍ ഐഎസ്ആര്‍ഒ മുന്‍ തലവന്‍ ജി. മാധവന്‍നായരെ വിചാരണ ചെയ്യാന്‍ സിബിഐയ്ക്ക് അനുമതി ലഭിച്ചു. സിബിഐ പ്രത്യേക കോടതിയാണ് അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്.

മാധവന്‍നായര്‍ ചെയര്‍മാനായിരിക്കെ ഐഎസ്ആര്‍ഒയുടെ സ്‌പെയ്‌സ് മാര്‍ക്കറ്റിംഗ് വിഭാഗമായ ആന്‍ഡ്രിക്‌സ്, സ്വകാര്യ കമ്പനിയായ ദേവാസുമായി ഉണ്ടാക്കിയ കരാര്‍ അഴിമതിയാണ് കേസിനാധാരം. 578 കോടി രൂപ സ്വകാര്യ കമ്പനി ഇത് വഴി ലാഭം ഉണ്ടാക്കിയെന്ന് സിഎജി കണ്ടെത്തിയിരുന്നു. കേസില്‍ മാധവന്‍ നായരടക്കം മൂന്ന് പേരെ വിചാരണ ചെയ്യാനാണ് സിബിഐ കോടതി, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു.

കേസില്‍ നിര്‍ണ്ണായകയമായ കടമ്പയാണ് ഇത് വഴി സിബിഐ മറികടന്നത്. ഒരു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി ജഡ്ജി വിരേന്ദ്ര കുമാര്‍ ഗോയല്‍ സിബിഐയോട് നിര്‍ദേശിച്ചു. മാധവന്‍ നായരെ കൂടാതെ ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടറായ എ ഭാസ്‌ക്കര്‍ നാരായണ റാവു, ആന്‍ഡ്രിക്‌സിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ മൂര്‍ത്തി എന്നിവരേയും സിബിഐയ്ക്ക് വിചാരണ ചെയ്യാം.

സ്വകാര്യ കമ്പനിയ്ക്ക് ലാഭം നേടികൊടുക്കാന്‍ മാധവന്‍നായര്‍ പദവി ദുരുപയോഗം ചെയ്‌തെന്നാണ് സിബിഐ കുറ്റപത്രം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിബിഐ ഫയല്‍ ചെയ്ത കുറ്റപത്ര പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങളും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും മാധവന്‍നായര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News