തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഹാങ്ഓവര്‍ മാറാത്തതാണ് പൊലീസിന്റെ വീഴ്ചകള്‍ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം ചില പൊലീസുകാര്‍ ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് വീഴ്ചകളുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസില്‍ ഒരുതരത്തിലുള്ള മൂന്നാംമുറയും അനുവദിക്കില്ല. ക്രമസമാധാനവും കുറ്റാന്വേഷണവും വിഭജിക്കും. പൊലീസിലെ വീഴ്ചകള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേശകനാക്കിയതില്‍ തെറ്റില്ല. നിയമസഭയില്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്‍രെ നിലപാട് വ്യക്തമാക്കിയത്.
Get real time update about this post categories directly on your device, subscribe now.