കോടനാട് കൊലപാതക കേസിലെ രണ്ടാം പ്രതിയുടെ മൊഴിയെടുത്തു; ഉറങ്ങിപ്പോയത് അപകടകാരണമെന്ന് സയന്‍

പാലക്കാട് : കോടനാട് കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി കേരള പോലീസ് രേഖപ്പെടുത്തി. കോയമ്പത്തൂര്‍ ആശുപത്രിയിലെത്തിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് മൊഴിയെടുത്തത്. ഉറങ്ങിപോയതാണ് കണ്ണാടിയിലെ അപകടത്തിന് കാരണമെന്ന് സയന്റെ മൊഴി. ഒന്നും ഓര്‍മ്മയില്ലെന്നും ബോധം വന്നപ്പോള്‍ ആശുപത്രിയിലെന്നും സയന്‍ പൊലീസിന് മൊഴി നല്‍കി.

ഒന്നാം പ്രതി കനകരാജ് മരിച്ചതറിഞ്ഞ് ഭയം മൂലം പളനി ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇരിങ്ങാലക്കുടയക്ക് പോവുകയായിരുന്നു താനും കുടുംബവുമെന്നും സയന്‍ പോലീസിനേട് പറഞ്ഞു. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News