താനെയില്‍ വനിതാ ഡ്രൈവര്‍മാരെ ആക്ഷേപിച്ച് പുരുഷ സഹപ്രവര്‍ത്തകര്‍; വേശ്യാലയങ്ങളിലേക്കുപോകൂ എന്ന് അധിക്ഷേപം

മുംബൈ : മുംബൈയില്‍ വനിത ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ലൈംഗിക അധിക്ഷേപം നേരിടേണ്ടിവരുന്നുവെന്ന് പരാതി. മുംബൈയിലെ കിഴക്കന്‍ നഗരമായ താനെയിലാണ് ഇത്തരത്തില്‍ ഏറ്റവും അധികം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്. പുരുഷ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നാണ് കൂടുതല്‍ അധിക്ഷേപം ഏല്‍ക്കുന്നത്.

നിങ്ങള്‍ക്ക് ബിസിനസ് ചെയ്യണമെങ്കില്‍, വേശ്യകള്‍ പോകുന്നിടത്തേക്ക് പൊയ്‌ക്കൊള്ളൂ എന്നാണ് പ്രധാന അധിക്ഷേപം. ചില യാത്രക്കാരും അപമാനിക്കാന്‍ ശ്രമിക്കാറുണ്ട്. പൊലീസുകാരില്‍ നിന്നും അപമാനം ഏല്‍ക്കേണ്ടിവരുന്നുണ്ട് എന്നും വനിതാ ഡ്രൈവര്‍മാര്‍ പരാതി പറയുന്നത്. വനിതാ റിക്ഷാ ടാക്‌സിയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും യാത്രചെയ്യാന്‍ അനുമതിയുണ്ട്.

നിരന്തരം അപമാനിക്കുന്നതിനെതിരെ ആറു വനിതാ ഡ്രൈവര്‍മാര്‍ പൊലീസില്‍ കേസ് ഫയല്‍ ചെയ്തു. സര്‍ക്കാര്‍ പദ്ധതി പ്രകാരം അനുവദിച്ച റിക്ഷ ഓടിക്കുന്ന മനീഷ രവീന്ദ്ര കോഹ്‌ലിയാണ് സഹപ്രവര്‍ത്തകര്‍ ലൈംഗികാധിക്ഷേപം നടത്തുന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.

നിരത്തിലിറങ്ങുമ്പോള്‍ പുരുഷന്‍മാരായ സഹപ്രവര്‍ത്തകര്‍ നിരന്തരം അസഭ്യവാക്കുകളുപയോഗിക്കുകയും മനോവീര്യം കെടുത്തുന്ന വിധത്തില്‍ പരിഹസിക്കുകയും ചെയ്യുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു. വനിതകള്‍ വിമാനമോടിക്കുന്ന കാലത്താണ് തങ്ങള്‍ക്ക് അധിക്ഷേപമേല്‍ക്കേണ്ടിവരുന്നത്. പേടിയോടെ ഓട്ടോ ഓടിക്കേണ്ട സാഹചര്യമാണുള്ളതെന്നും പരാതിക്കാര്‍ പറയുന്നു.

സര്‍ക്കാര്‍ സംവരണ പ്രകാരം അഞ്ച് ശതമാനം റിക്ഷ പെര്‍മിറ്റുകള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്. താനെ നഗരത്തില്‍ മാത്രം 150 വനിതകള്‍ ഒട്ടോറിക്ഷ ഓടിക്കുന്നുണ്ട്. താനെയിലെ റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ സ്ത്രീകള്‍ക്കായി വനിതാ റിക്ഷാ സ്റ്റാന്‍ഡും അനുവദിച്ചിട്ടുണ്ട്. വനിതകള്‍ക്ക് യൂനിഫോമായി വെളുത്ത കോട്ടാണ് അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel