തലസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം; നെയ്യാറില്‍ നിന്ന് അരുവിക്കരയിലേക്ക് കൂടുതല്‍ ജലം എത്തിക്കുമെന്ന് മന്ത്രി മാത്യു ടി തോമസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ നെയ്യാറില്‍ നിന്ന് അരുവിക്കരയിലേക്ക് കൂടുതല്‍ ജലം എത്തിക്കുന്നു. ഒരേ സമയം രണ്ട് ഡ്രഡ്ജറുകള്‍ പ്രവര്‍ത്തിപ്പിച്ച് പ്രതിദിനം നൂറ് ദശലക്ഷം ലിറ്റര്‍ ജലമെത്തിക്കാനാണ് ശ്രമം. ഇതിലൂടെ കുടിവെള്ള ക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാവുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.

നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന അരുവിക്കരയിലെ ജലസംഭരണിയിലേക്ക് നിലവില്‍ നെയ്യാറില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. ജല അതോറിറ്റിയുടെ ഡ്രഡ്ജറുപയോഗിച്ചാണ് പമ്പിങ്. ഇതിനുപുറമെ ദിവസവും 24 ദശലക്ഷം ലിറ്റര്‍ ജലമെത്തിക്കാന്‍ ശേഷിയുള്ള ട്രാവന്‍കൂര്‍ സിമന്റസിന്റെ ഡ്രഡ്ജറും രണ്ട് ഫ്‌ലോട്ടിങ് പമ്പുകളും നെയ്യാറിലെത്തിച്ചുക്കഴിഞ്ഞു. ഇവ പ്രവര്‍ത്തനക്ഷമമായാല്‍ പ്രതിദിനം 114 ദശലക്ഷം ലിറ്റര്‍ ജലം അരുവിക്കരയിലെത്തിക്കാനാകും. ഇത് ശുദ്ധീകരിച്ച് നഗരത്തിലെത്തിച്ചാല്‍ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു.

നിര്‍മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ ആഴ്ചതന്നെ കൂടുതല്‍ വെള്ളമെത്തിക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു. നെയ്യാറില്‍ കാപ്പുകാടാണ് ഡ്രഡ്ഡജറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനകം രണ്ട് കോടിയിലധികം രൂപയാണ് നെയ്യാറില്‍ നിന്ന് വെള്ളമെത്തിക്കാനായി ചിലവഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News