ചാമ്പ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡിന് മികച്ച ജയം

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ മാഡ്രിഡ് ടീമുകളുടെ ക്ലാസിക് പോരാട്ടത്തിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിന് മികച്ച ജയം. സൂപ്പര്‍് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോളില്‍ അത്‌ലറ്റിക്കോയെ 30ത്തിനാണ് റയല്‍ തകര്‍ത്തത്. പത്താം മിനിറ്റിലും 73ാം മിനിറ്റിലും 86ാം മിനിറ്റിലുമായിരുന്നു ക്രിസ്റ്റ്യാനോ റയലിനായി ഗോള്വല തകര്‍ത്തത്.

വിജയത്തോടെ 12-ാം യൂറോപ്യന്‍ കിരീടമെന്ന റയലിന്റെ ലക്ഷ്യത്തോട് കൂടുതല്‍ അടുത്തു. അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ മേയ് 10നാണ് രണ്ടാം പാദ മത്സരം. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ മൊണോക്കോ യുവന്റ്‌സിനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here