പ്രേമം സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സായി പല്ലവിയുടെ സഹോദരിയും അഭിനയരംഗത്തേക്ക്. സായി പല്ലവിയുടെ സഹോദരി പൂജ കണ്ണന് വേഷമിട്ട തമിഴ് ഷോര്‍ട്ട് ഫിലിം കാരാ റിലീസ് ചെയ്തു. അജിത് അശോക് ആണ് കാരാ സംവിധാനം ചെയ്തത്. ബൈക്ക് റൈഡറായാണ് പൂജ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
സഹോദരിയെ പരിചയപ്പെടുത്തി സായി ഷോര്‍ട്ട് ഫിലിമിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. അഭിമാനത്തോടെ അനുജത്തിയെ പരിചയപ്പെടുത്തുന്നു എന്നാണ് ഫേസ്ബുക്കില്‍ സായ് പറയുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here