പാലക്കാട് സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്

പാലക്കാട്: പാലക്കാട് പെരുമാട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഐഎം പാട്ടിക്കുളം ബ്രാഞ്ച് അംഗം നന്ദിയോട് സ്വദേശി പ്രഭാകരനാണ് വെട്ടേറ്റത്.

തലയില്‍ അഞ്ചു വെട്ടേറ്റ പ്രഭാകരനെ കരുണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പ്രഭാകരന്റെ ഭര്‍ത്താവാണ് പ്രഭാകരന്‍. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel