എഫ്ബിഐ ഉദ്യോഗസ്ഥ ഐഎസ് ഭീകരനെ വിവാഹം ചെയ്തു; പിന്നീട് സംഭവിച്ചത്

അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഉദ്യോഗസ്ഥ സിറിയയില്‍ പോയി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വിവാഹം കഴിച്ചെന്ന് റിപ്പോര്‍ട്ട്. അബു തല്‍ഹ അല്‍ അല്‍മാനി എന്ന പേരില്‍ അറിയപ്പെടുന്ന ജര്‍മന്‍ പൗരനായ ഡെനിസ് കുസ്‌പെര്‍ട്ടിനെയാണ് ഉദ്യോഗസ്ഥ ഡാനിയേല വിവാഹം ചെയ്തത്. 2014ല്‍ നടന്ന വിവാഹത്തെക്കുറിച്ച് സിഎന്‍എന്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.

2011ലാണ് ജര്‍മന്‍ വംശജ തന്നെയായ ഡാനിയേല ഗ്രീനെ എഫ്ബിഐയില്‍ പരിഭാഷകയായി ജോലിക്ക് കയറിയത്. പിന്നീട് കുസ്‌പെര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല ഡാനിയേലയെ എഫ്ബിഐ ഏല്‍പ്പിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കുസ്‌പെര്‍ട്ടിന്റെ ഓണ്‍ലൈന്‍ അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും എഫ്ബിഐ ഹാക്കു ചെയ്തിരുന്നു. ഈ വിവരങ്ങള്‍ക്കൊപ്പം കുസ്‌പെര്‍ട്ടിന്റെ ഒരു സ്‌കൈപ്പ് നമ്പറിലേക്കും ഡാനിയേലക്ക് പ്രവേശനം അനുവദിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ സിറിയയിലെത്തി കുസ്‌പെര്‍ട്ടിനെ വിവാഹം ചെയ്യുകയായിരുന്നു.

പിന്നീട് കുറ്റബോധം തോന്നിയ ഇവര്‍ ബന്ധം അവസാനിപ്പിച്ച് തിരിച്ചു യുഎസിലേക്ക് തന്നെ വരികയായിരുന്നു. യുഎസില്‍ അറസ്റ്റിലാവുകയും ചെയ്തു. ഡിസംബറോടെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഡാനിയേലയെ രണ്ട് വര്‍ഷം തടവിന് വിധിച്ചു. 2015 ഒക്ടോബറില്‍ കുസ്‌പെര്‍ട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍ അവകാശപ്പെട്ടെങ്കിലും ഒമ്പത് മാസത്തിന് ശേഷം തിരുത്തി.

ബിന്‍ ലാദനെ പുകഴ്ത്തി പാട്ടുകള്‍ പാടിയും ഒബാമയുടെ കഴുത്ത് വെട്ടുമെന്ന് ആംഗ്യം കാണിച്ചും ഐഎസിലേക്ക് ആളുകളെ ക്ഷണിക്കുന്ന വീഡിയോയില്‍ വെട്ടിയെടുത്ത തലയുമായി പ്രത്യക്ഷപ്പെട്ടുമാണ് കുസ്‌പെര്‍ട്ട് കുപ്രസിദ്ധനായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here