
ദില്ലി: ഛത്തീസ്ഗഢ് പൊലീസ് ആദിവാസി പെണ്‍കുട്ടികളെ നഗ്നരാക്കി ശരീരത്തില്‍ ഷോക്കടിപ്പിക്കാറുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി ജയിലര്‍ വര്‍ഷ ഡോണ്‍ഗ്രേ ആണ് പൊലീസിന്റെ അതിക്രമങ്ങള്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
വര്‍ഷ പറയുന്നത് ഇങ്ങനെ: ‘പ്രായപൂര്‍ത്തിയാവാത്ത ആദിവാസിപെണ്‍കുട്ടികളെ പീഢിപ്പിക്കുന്നതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. പൊലീസ് സ്റ്റേഷനുകളില്‍ 14ഉം16ഉം വയസുള്ള പെണ്‍കുട്ടികളെ നഗ്നരാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. അവരുടെ കൈകളിലും മാറിടങ്ങളിലും ഷോക്കടിപ്പിക്കുന്നു. അതിന്റെ അടയാളങ്ങളും ഞാന്‍ കണ്ടു. ഞാന്‍ ഞെട്ടിപ്പോയി. എന്തിനാണ് കുട്ടികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നത്.’
‘ബസ്തറിലെ യുദ്ധത്തില്‍ ഇരുഭാഗത്തും മരിച്ചുവീഴുന്നത് നമ്മുടെ ആളുകള്‍ തന്നെയാണ്. ബസ്തറില്‍ മുതലാളിത്ത വ്യവസ്ഥ അടിച്ചേല്‍പിക്കുകയാണ്. ആദിവാസികളെ അവരുടെ ഭൂമിയില്‍നിന്ന് പുറത്താക്കുകയാണ്. അവരുടെ വീടുകള്‍ കത്തിക്കുകയാണ്, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ്. ഭൂമിയും വനവും പിടിച്ചെടുക്കാനാണ് ഇതെല്ലാം. അല്ലാതെ നക്‌സലിസം അവസാനിപ്പിക്കാനല്ല. ആദിവാസികള്‍ക്കുമേല്‍ ഒരു പ്രത്യേകതരം വികസനവും അടിച്ചേല്‍പിക്കാന്‍ കഴിയില്ല. കര്‍ഷകരും ജവാന്‍മാരും സഹോദരന്മാരാണ്. അവര്‍ അന്യോന്യം കൊല്ലരുത്.’-വര്‍ഷ പറയുന്നു.
സംഭവം മാധ്യമങ്ങളില്‍ ഇടംനേടിയതോടെ വര്‍ഷ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here