കെഎസ്ആര്‍ടിസി സമരം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഉഴവൂര്‍ വിജയന്‍; ‘വേലി തന്നെ വിളവു തിന്നാന്‍ ശ്രമിക്കുന്ന നിലപാട് ഉപേക്ഷിക്കണം’

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍.

ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹരിക്കാവുന്ന വിഷയങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തിയിട്ടും സമരവുമായി മുന്നോട്ട് പോകുന്ന ഒരു വിഭാഗം ജീവനക്കാരുടെ നടപടി ധിക്കാരപരമാണ്.

നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ സര്‍ക്കാറും മാനേജ്‌മെന്റും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കുമ്പോള്‍ വേലി തന്നെ വിളവു തിന്നാന്‍ ശ്രമിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്നും ഉഴവൂര്‍ വിജയന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here