അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്നും ഷീബയ്ക്ക് സ്വപ്‌നം മാത്രം; സ്പ്രിന്റ് റാണിയാവാനുള്ള ഈ കശുവണ്ടിത്തൊഴിലാളിയുടെ ജൈത്രയാത്ര തുടരുന്നു

കൊല്ലം: ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാഹസത്തിനിടയില്‍ ഓടിയും നടന്നും മെഡലുകള്‍ വാരിക്കൂട്ടുകയാണ് കൊല്ലം മയ്യനാട് സുനാമി ഫ് ളാറ്റിലെ അന്തേവാസിയും കശുവണ്ടിത്തൊഴിലാളിയുമായ ഷീബ. ദാരിദ്ര്യം മൂലം അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുകയെന്നത് ഷീബയ്ക്ക് നടക്കാത്ത സ്വപ്നങ്ങളായി.

സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഇരിവിപുരം ഫാക്ടറിയിലെ തൊഴിലാളിയാണ് ഷീബ. ഒരു മേയ് ദിനത്തില്‍ കൊല്ലം സ്റ്റേഡിയത്തില്‍ നടന്ന കായിക മല്‍സരങ്ങളില്‍ പങ്കെടുത്തു. അന്നു തുടങ്ങിയതാണ് സ്പ്രിന്റ് റാണിയാവാനുള്ള ജൈത്രയാത്ര. ആ യാത്രയ്ക്കിടെ ഷീബ ഹരിയാനയിലും മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും നടന്ന ദേശീയ മാസ്റ്റര്‍ അത്‌ലറ്റിക്ക് മത്സരങ്ങളില്‍ 10000, 50,000 മീറ്റര്‍ ഓട്ടമത്സരങ്ങളിലും നടത്ത മത്സരങ്ങളിലും പങ്കെടുത്ത് സ്വര്‍ണ്ണം വെള്ളി വെങ്കല മെഡലുകള്‍ നേടിയെടുത്തു.

കൂലിപണിക്കാരനായ ഭര്‍ത്താവിന്റെ വരുമാനം കൊണ്ട് മാത്രം കുടുബം പുലര്‍ത്താന്‍ കഴിയാത്തതിനാലാണ് ഷീബ പണിയെടുക്കുന്നത്. കശുവണ്ടി ഫാക്ടറികളില്‍ തോട്ടണ്ടി തല്ലുന്നതിനിടെ അവതിയെടുത്താണ് രണ്ട് പെണ്‍മക്കള്‍കൂടി ഉള്‍പ്പെട്ട കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

ഓരോ മെഡലുകളും നേടുമ്പോള്‍ കേരളത്തിന്റെ മാനം കാത്തതിലെ അഭിമാനമാണ് ഈ വീട്ടമ്മയ്ക്ക്. അപ്പോഴും വിദേശത്ത് നടക്കുന്ന അത്‌ലറ്റിക്ക് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തത് കേവലം സമ്പത്തില്ലായ്മ മൂലമാണെന്ന് ഓര്‍ക്കുമ്പോഴാണ് ഷീബയ്ക്ക് നിരാശ. കൂലിപണിക്കാരന്റെ കുടുംബാംഗത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ശ്രീലങ്കയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News