യുഡിഎഫിന് തിരിച്ചടി; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസിന്; സക്കറിയാസിന്റെ വിജയം സിപിഐഎം പിന്തുണയോടെ; വിശ്വാസവഞ്ചനയെന്ന് കോണ്‍ഗ്രസ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സക്കറിയാസ് കുതിരവേലിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികള്‍ക്കൊപ്പം സിപിഐഎമ്മിന്റെ ആറ് അംഗങ്ങളും സക്കറിയാസിന് വോട്ട് ചെയ്തു. സിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിക്ക് എട്ട് വോട്ട് മാത്രമാണ് കിട്ടിയത്. പി.സി ജോര്‍ജ് വിഭാഗം പ്രതിനിധി വോട്ട് അസാധുവാക്കി. കുറുവിലങ്ങാട് ഡിവിഷന്‍ അംഗമാണ് സഖറിയാസ്.

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ളതുപോലെ പോകുമെന്നായിരുന്നു യുഡിഎഫില്‍നിന്ന് വിട്ടുപോരുമ്പോള്‍ മാണി വിഭാഗം കൈകൊണ്ട തീരുമാനം. എന്നാല്‍ അതില്‍നിന്ന് ഭിന്നമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് മാണി വിഭാഗത്തിന്റെ തീരുമാനം.

കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വേണ്ടി വന്നത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യുഡിഎഫ് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് പദവി മാണി വിഭാഗത്തിന് നല്‍കാം എന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാല്‍ ബന്ധം ഉലഞ്ഞതോടെ ഇരു കൂട്ടരും മത്സരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here