എല്‍ഡിഎഫില്‍ പുതിയ ഒരു കക്ഷിയെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് പന്ന്യന്‍; കേരള കോണ്‍ഗ്രസുമായി കാണിച്ചത് നെറികേടും വിശ്വാസവഞ്ചനയുമെന്ന് കെസി ജോസഫ്

കാസര്‍ഗോഡ്: കോട്ടയം ജില്ലാ പഞ്ചായത്തിലെ മുന്നണി ബന്ധം പ്രാദേശിക പ്രശ്‌നമാണെന്നും സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. എല്‍ഡിഎഫില്‍ കൂടുതലായി ഒരു കക്ഷിയെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല. മുന്നണിയില്‍ പുതിയ കക്ഷികളെ ചേര്‍ക്കാന്‍ ആരെയും ദല്ലാള്‍പ്പണി എല്‍പിച്ചിട്ടില്ലെന്നും പന്ന്യന്‍ കാസര്‍കോട്ട് പറഞ്ഞു.

കേരള കോണ്‍ഗ്രസുമായി ഇനി ഒരു ധാരണയ്ക്കുമില്ലെന്ന് കെസി ജോസഫ് പറഞ്ഞു. കോട്ടയത്ത് കാണിച്ചത് നെറികേടും വിശ്വാസവഞ്ചനയുമാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന് കെ.എം മാണിയും മകന്‍ ജോസ് കെ മാണിയും ഉറപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ്-കേരള കോണ്‍. കരാറിന്റെ രേഖയുണ്ടെന്നും കെസി ജോസഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News