ഈ നോട്ടുകള്‍ എന്തു ചെയ്യണം? മോദിയോട് ഒരു ലൈംഗിക തൊഴിലാളിയുടെ ചോദ്യം

ദില്ലി: തന്റെ കൈവശമുള്ള 10,000 രൂപയുടെ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ ട്വീറ്റ്. ബംഗ്ലാദേശ് സ്വദേശിനിയാണ് മോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും കത്തെഴുതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ജോലിവാഗ്ദാനം നല്‍കിയാണ് വിവാഹിതയായ യുവതിയെ ചിലര്‍ ഇന്ത്യയിലെത്തിച്ചത്. പൂനെയിലെ വേശ്യാലയത്തിലായിരുന്ന യുവതി രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ഇവിടെ എത്തുന്നവര്‍ നല്‍കുന്ന പണം സൂക്ഷിച്ചുവയ്ക്കുകയായിരുന്നു. ഇത് തന്റെ ആകെ ജീവിതസമ്പാദ്യമാണെന്നും യുവതി പറയുന്നു. എന്നാല്‍ ഈ പണം കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.

3-sex-worker

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News