സര്‍ഫിംഗിനിടെ 22 കാരനെ കാണാതായി; 30 മണിക്കൂറിന് ശേഷം പൊങ്ങിയത് മറ്റൊരു രാജ്യത്ത്; സംഭവിച്ചത് ഇങ്ങനെ

സ്‌കോട്ട്‌ലന്‍ഡിലെ മക്രിഹനീഷ് ബീച്ചില്‍ കഴിഞ്ഞ ദിവസം സര്‍ഫിംഗിനിറങ്ങിയ 22കാരനായ മാത്യു ബ്രൈസി അത്ഭുത മനുഷ്യനോ മജീഷ്യനോ അല്ല. പക്ഷേ സര്‍ഫിംഗിനിടെ തിരയില്‍പ്പെട്ട മാത്യുവിനെ പിന്നീട് കണ്ടെത്തിയത് മറ്റൊരു രാജ്യത്തായിരുന്നു. അതും 30 മണിക്കൂറുകള്‍ക്ക് ശേഷം.

ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് മാത്യു മക്രിഹനീഷ് ബീച്ചിലെ അര്‍ഗൈല്‍ തീരത്ത് സര്‍ഫിംഗ് ആരംഭിച്ചത്. കുറച്ച് സമയത്തിനുശേഷം മാത്യു തിരയില്‍പെടുകയായിരുന്നു. ബീച്ചിലും പരിസരത്തും അരിച്ചുപെറുക്കിയിട്ടും മാത്യുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മാത്യുവിനെ നഷ്ടമായെന്ന് കുടുംബവും സുഹൃത്തുക്കളും കരുതിയിരുന്നതിനിടയിലാണ് മുപ്പത് മണിക്കൂറിന് ശേഷം തിങ്കളാഴ്ച രാത്രിയോടെ മാത്യുവിനെ ജീവനോടെ തിരിച്ചു കിട്ടിയത്.

കടലില്‍ 21 കിലോമീറ്റര്‍ അകലെ ഐറിഷ് കടല്‍ത്തീരത്ത് നിന്നാണ് മാത്യു ബ്രൈസിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പ്രക്ഷുബ്ധമായ കടലില്‍ ദിശയറിയാതെ പോയെങ്കിലും സര്‍ഫ് ബോര്‍ഡില്‍ തന്നെ കഴിഞ്ഞതാണ് രക്ഷപ്പെടാന്‍ കാരണം. സര്‍ഫിംഗ് സ്യൂട്ട് ശരീരത്തിലെ താപനില മോശമാകാതെ കാക്കുകയും ചെയ്തു.

കടലിനോട് തോറ്റ് കൊടുക്കാതെ ജീവിതത്തിലേക്ക് തിരിച്ചു കയറിയ ബ്രൈസ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലുള്ള ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News