ഏതുനിമിഷവും യുദ്ധം ആരംഭിക്കാം; ഉത്തരകൊറിയയിലെ ചൈനീസ് പൗരന്‍മാരെ തിരിച്ച് വിളിച്ച് ചൈന; മുന്നറിയിപ്പ് സന്ദേശം നല്‍കിയത് ചൈനീസ് എംബസി

ബീജിംഗ്: ഉത്തരകൊറിയയിലെ ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. എത്രയും പെട്ടെന്ന് തിരികെ രാജ്യത്തെത്താനാണ് ചൈന പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തരകൊറിയയിലെ ചൈനീസ് എംബസിയാണ് മുന്നറിയിപ്പു സന്ദേശം നല്‍കിയിരിക്കുന്നത്. ഉത്തരകൊറിയയുമായി അടുത്തസൗഹൃദത്തിലുള്ള ചൈന ആദ്യമായാണ് ഇത്തരമൊരു സന്ദേശം നല്‍കുന്നത്. ഏതുനിമിഷവും യുദ്ധം ആരംഭിക്കാമെന്ന സൂചനയാണ് ഇതിലൂടെ ചൈന നല്‍കിയിരിക്കുന്നത്.

ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഉത്തരകൊറിയയുമായി സംഘര്‍ഷത്തിന് സാധ്യതയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News