ആഞ്ഞടിച്ച് മാണി; കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പുന്നു; കരാര്‍ ആദ്യം തെറ്റിച്ചത് കോണ്‍ഗ്രസ്; പിന്തുണ തേടിയതില്‍ പങ്കില്ലെന്നും മാണി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സിപിഐഎം പിന്തുണ തേടിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ.എം മാണി. കോണ്‍ഗ്രസ് മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും കരാര്‍ ആദ്യം തെറ്റിച്ചത് കോണ്‍ഗ്രസാണെന്നും മാണി തുറന്നടിച്ചു.

സിപിഐഎമ്മിന്റെ സഹായം തേടാന്‍ പഞ്ചായത്ത് അംഗങ്ങള്‍ തീരുമാനിച്ചതാണെന്നും അതില്‍ തനിക്കും മകന്‍ ജോസ്.കെ മാണിക്കും പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസുമായി ഇനി ഒരു ധാരണയ്ക്കുമില്ലെന്ന് കെസി ജോസഫ് പറഞ്ഞു. കോട്ടയത്ത് കാണിച്ചത് നെറികേടും വിശ്വാസവഞ്ചനയുമാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്ന് കെ.എം മാണിയും മകന്‍ ജോസ് കെ മാണിയും ഉറപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസ്-കേരള കോണ്‍. കരാറിന്റെ രേഖയുണ്ടെന്നും കെസി ജോസഫ് പറഞ്ഞു.

അതേസമയം, കോട്ടയം ജില്ലാ പഞ്ചായത്തിലെ മുന്നണി ബന്ധം പ്രാദേശിക പ്രശ്‌നമാണെന്നും സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. എല്‍ഡിഎഫില്‍ കൂടുതലായി ഒരു കക്ഷിയെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല. മുന്നണിയില്‍ പുതിയ കക്ഷികളെ ചേര്‍ക്കാന്‍ ആരെയും ദല്ലാള്‍പ്പണി എല്‍പിച്ചിട്ടില്ലെന്നും പന്ന്യന്‍ കാസര്‍കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News